അക്ഷരഗുരു കവിയൂര്‍ അനുസ്മരണം നടത്തി

അക്ഷരഗുരു കവിയൂര്‍ അനുസ്മരണം നടത്തി

കണ്ണൂര്‍ : കലാ- സാഹിത്യ- സാമൂഹിക രംഗത്ത് ആറര പതിറ്റാണ്ടോളം നിറസാനിധ്യമായിരുന്ന അക്ഷരഗുരു കവിയൂര്‍ രാഘവന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം സംഗീത കലാക്ഷേത്രം ഹാളില്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഉത്തര കേരള കവിത സാഹിത്യവേദിയുടെ ആഭിമുഖ്യത്തിന്‍ നടന്ന ചടങ്ങില്‍ മലബാര്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വീനര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
അക്ഷരഗുരു കാവ്യപ്രതിഭ പുരസ്‌കാരം ശ്രീജ സുനിലിന് ഡെപ്യൂട്ടി മേയര്‍ സമ്മാനിച്ചു. കണ്ണൂരിലെ മുതിര്‍ന്ന കലാ- സാഹിത്യ പ്രതിഭകളായ ടികെഡി മുഴപ്പിലങ്ങാട്, ഡോ. എന്‍കെ ശശീന്ദ്രന്‍, കണ്ണൂര്‍ സരസ്വതി, കലാമണ്ഡലം വനജ, പ്രമീളശ്രീ, സുമ പള്ളിപ്രം എന്നിവരെ ആദരിച്ചു. ആര്‍ട്ടിസ്റ്റ് ശശികല, സൗമി മട്ടന്നൂര്‍, ശ്രീധരന്‍ കീഴറ, കവിത കലാഗൃഹം, സംഗീത എ.വി, രാമദാസ് കതിരൂര്‍, ചന്ദ്രന്‍ മന്ന, കെ. ഉമാവതി കാഞ്ഞിരോട്, രാജന്‍ ബക്കളം, രമ ബാലന്‍, ഗംഗാധരന്‍ എടചൊവ്വ, പിവി പ്രേമവല്ലി എന്നിവര്‍ പ്രസംഗിച്ചു.
അക്ഷരഗുരുവിനുള്ള കാവ്യാര്‍ച്ചനയില്‍ ബീന ചേലേരി, വാസന്തി രാമചന്രന്‍, വിലു ജനാര്‍ദ്ദനന്‍, സുജാത സത്യനാഥ്, സൗമി മട്ടന്നൂര്‍ ചന്ദ്രിക മൊറാഴ എന്നിവര്‍ അദ്ദേഹത്തിന്റെ കവിതകള്‍ ആലപിച്ചു.

 

 

അക്ഷരഗുരു കവിയൂര്‍
അനുസ്മരണം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *