കോഴിക്കോട്: എം.ഗോകുല്‍ദാസ് തയ്യാറാക്കിയ എം.ടി.കാലം കഥ, അച്ഛന്റെ ഓര്‍മ്മയില്‍ എന്നീ കൃതികളുടെ പ്രകാശനവും, എം.ടി.അനുസ്മരണവും കൈരളി വേദി ഓഡിറ്റോറിയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിംങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഖദീജ മുംതാസ് പുസ്തകം പ്രകാശനം ചെയ്തു. ഷീല ടോമി, അനന്യ ജി എന്നിവര്‍ പുസ്തകം സ്വീകരിച്ചു. ഡോ.എന്‍.പി.ഹാഫിസ് മുഹമ്മദ് എം.ടി അനുസ്മരണ ഭാഷണം നടത്തി. പി.കെ.പാറക്കടവ്, ഡോ.പി.കെ.പോക്കര്‍, അഡ്വ.പി.എന്‍.ഉദയഭാനു, ഡോ.ഹേമന്ത് കുമാര്‍, കെ.ബീരാന്‍കുട്ടി, കെ.അബ്ദുല്‍ സലാം, എം.ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.