വനിതകളുടെ കൂട്ടായ്മയില്‍ വീടിന് തറക്കല്ലിട്ടു; സിയസ്‌കോ വനിത വേദി മാതൃകയായി

വനിതകളുടെ കൂട്ടായ്മയില്‍ വീടിന് തറക്കല്ലിട്ടു; സിയസ്‌കോ വനിത വേദി മാതൃകയായി

കോഴിക്കോട്: നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കരുതലായി സിയസ്‌കൊ അഭയം പദ്ധതിയില്‍ വനിതാവേദിയുടെ സഹകരണത്തോടെ പദ്ധതിയിലെ പതിമൂന്നാമത് വീടിന് തറക്കല്ലിട്ടു. കുണ്ടുങ്ങല്‍ മാളിയേക്കല്‍ റോഡിനു സമീപത്തെ പറമ്പില്‍ നിര്‍ദ്ധന കുടുംബത്തിനുളള വീടിന് വനിത സംരംഭകയും നിറനാഴി ഫുഡ് ഇന്‍സ്ട്രീസ് ഡയറക്ടറുമായ പിടി .ഇമ്പിച്ചിബി (ബിച്ചു) വീടിന് തറക്കല്ലിട്ടു. സിയസ്‌കോ സമുഹത്തില്‍ സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാറുണ്ട്. ഇത് മറ്റ് സന്നദ്ധസംഘടനകള്‍ക്ക് മാതൃകയാണെന്ന് പി.ടി ഇമ്പിച്ചിബി പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമാകണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സിയസ്‌കൊ പ്രസിഡന്റ് സി.ബി.വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
സിയസ്‌കൊ ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍, വനിത വേദി പ്രസിഡണ്ട് ബ്രസീലിയ ശംസുദ്ദീന്‍, സെക്രട്ടറി എം.കെ. സാബിറ, ട്രഷറര്‍ സി. വഹീദ, സിയസ്‌കൊ വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി, സെക്രട്ടറിമാരായ സി.പി.എം.സഈദ് അഹമ്മദ്, പി.വി.സി. യൂനുസ്, അഭയം പ്രൊജക്ട് ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ കോയ, കണ്‍വീനര്‍ പി.എം മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

 

വനിതകളുടെ കൂട്ടായ്മയില്‍ വീടിന് തറക്കല്ലിട്ടു;
സിയസ്‌കോ വനിത വേദി മാതൃകയായി

 

Share

Leave a Reply

Your email address will not be published. Required fields are marked *