കോഴിക്കോട് : ഐ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മുഹമ്മദ് റഫി റോയല്‍ മ്യൂസിക്കല്‍ ആക്കാദമിയുടെയും ഒന്നാം വാര്‍ഷികാഘോഷം നാളെ (ജൂണ്‍ 1)
ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ വീല്‍ ചെയര്‍ വിതരണം, നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം സിനിമാ പ്രദര്‍ശനം എന്നിവയും നടക്കും.
വൈകീട്ട് 4 ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ നിര്‍മ്മിച്ച മയക്കം സിനിമയുടെ ആദ്യ പ്രദര്‍ശനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിക്കും. എം എല്‍ എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍ , നജീബ് കാന്തപുരം , മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ , ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ കൈരളി ടി എം ടി ഡയറക്ടര്‍ പഹലിഷ കള്ളിയത്തിനെ ആദരിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ഐ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കെ കെ മുഹമ്മദ്, മുഹമ്മദ് റഫി റോയല്‍ മ്യൂസിക് അക്കാദമി സെക്രട്ടറി പി അനില്‍ ബാബു ,സംവിധായകന്‍ നിധീഷ് പാലക്കല്‍, ചലച്ചിത്ര നടന്‍ ജസീല്‍ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
ഒന്നാം വാര്‍ഷികാഘോഷം:
സൗജന്യ വീല്‍ ചെയര്‍, പഠനോപകരണ വിതരണം നാളെ