പീപ്പിള്‍സ് റിവ്യൂ പുസ്തകോത്സവം സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടയാളം;പ്രവാസി ബന്ധു എസ്.അഹമ്മദ്

പീപ്പിള്‍സ് റിവ്യൂ പുസ്തകോത്സവം സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടയാളം;പ്രവാസി ബന്ധു എസ്.അഹമ്മദ്

കോഴിക്കോട്: വായന മരിക്കുന്നു, പുസ്തക പ്രസാധനം പരിമിതപ്പെടുന്നു എന്ന് ചര്‍ച്ചകള്‍ ഉയരുന്ന വര്‍ത്തമാന കാലത്ത് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പുസ്തകോത്സവം നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടയാളമാണെന്ന് എന്‍ ആര്‍ ഐ കൗണ്‍സില്‍ ചെയര്‍മാനും പ്രമുഖ പ്രവാസി നേതാവുമായ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് പറഞ്ഞു. പ്രവാസി എഴുത്തുകാരുടെ രചനകള്‍ വായനാലോകത്തന് മുനമ്പിലെത്തികുന്നതില്‍ പീപ്പിള്‍സ് റിവ്യൂ പോലുള്ള ചെറുകിട മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. ലഹരി വിപത്ത് സമൂഹത്തെ ആക്രമിക്കുമ്പോള്‍ വായനയാണ് ലഹരിയെന്നും പുസ്തകമാണ് കൂട്ടുകാരെന്നുമുളള സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെടണം. സാഹിത്യ നഗരമായ കോഴിക്കോടിന്റെ വായനാ ലോകം വിപുലപ്പെടുത്താന്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് കാലത്ത് പുസ്തക മേള സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള സന്ദര്‍ശിക്കാനെത്തിയ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദിനെ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വീകരിച്ചു. സാഹിത്യ പുസ്തകങ്ങള്‍ അദ്ദേഹത്തിന് കൈമാറി. എഴുത്തുകാരായ എം.ഗോകുല്‍ദാസും രാഷ്ട്ര ഭാഷാ വേദി സംസ്ഥാന ജന.സെക്രട്ടറി ആര്‍.കെ. ഇരവിലും ചടങ്ങില്‍ സംബന്ധിച്ചു.

 

പീപ്പിള്‍സ് റിവ്യൂ പുസ്തകോത്സവം സാംസ്‌കാരിക
മുന്നേറ്റത്തിന്റെ അടയാളം;പ്രവാസി ബന്ധു എസ്.അഹമ്മദ്

Share

Leave a Reply

Your email address will not be published. Required fields are marked *