നീറ്റ് പിജി പരീക്ഷ; നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി

നീറ്റ് പിജി പരീക്ഷ; നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി

ദില്ലി: നീറ്റ് പിജി പരീക്ഷയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ബോര്‍ഡിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.ജൂണ്‍ 15 ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും കോടതി ഉത്തരവിട്ടു രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. . നീറ്റ് പിജി പരീക്ഷ രണ്ട് ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോര്‍ഡിന്റെ തീരുമാനത്തിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ജൂണ്‍ 15ന് പരീക്ഷ നടത്തി ജൂലായ് 15ന് ഫലം പ്രഖ്യാപിക്കുമെന്നാണ് എന്‍ബിഇ അറിയിച്ചത്. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്താനായിരുന്നു തീരുമാനം. ഇങ്ങനെ പരീക്ഷ നടത്തുന്നത് അന്യായവും പക്ഷപാതപരവുമാണെന്നാണ് റിട്ട് ഹര്‍ജിയിലെ ആരോപണം. രണ്ട് പരീക്ഷകളാകുമ്പോള്‍ ചോദ്യങ്ങള്‍ വ്യത്യസ്തമാകും. വിദ്യാര്‍ത്ഥികള്‍ക്ക് തുല്യയവസരം കിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചുനടത്തണമെന്നുമായിരുന്നു ഹര്‍ജികളിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 

 

നീറ്റ് പിജി പരീക്ഷ; നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *