കണ്ണൂര്‍ : കലാ – സാഹിത്യ – സാമൂഹിക പ്രവര്‍ത്തകന്‍ അക്ഷരഗുരു കവിയൂരിന്റെ സ്മരണാര്‍ത്ഥം ഉത്തര കേരള കവിത സാഹിത്യവേദി, കണ്ണൂര്‍ ഏര്‍പ്പെടുത്തിയ കര്‍മ്മരത്‌ന പുരസ്‌കാരത്തിന് കാസര്‍ഗോഡ് സ്വദേശി സലീം സന്ദേശം ചൗക്കി തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക – ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനത്തിനാണ് പുരസ്‌കാരം. 31ന് വൈകു. 3 മണിക്ക് കണ്ണൂര്‍ സംഗീതകലാക്ഷേത്രം ഹാളില്‍ നടക്കുന്ന അക്ഷരഗുരു കവിയൂര്‍ രാഘവന്‍ ഒന്നാം ചരമവാര്‍ഷികാചരണ സമ്മേളനത്തില്‍ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. കലാ-സാഹിത്യ- സാംസ്‌കാരിക രംഗത്തെ കണ്ണൂരിലെ മുതിര്‍ന്ന വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര അക്ഷരഗുരു കവിയൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കലാ-സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
സലീം സന്ദേശം ചൗക്കിക്ക് അക്ഷരഗുരു കര്‍മ്മരത്‌ന പുരസ്‌കാരം