കോഴിക്കോട്: മാമലനാട് സെല്‍ഫ് ഹെല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഈസ്റ്റ് കോട്ടപ്പറമ്പ് ലാമിയാസ് ബില്‍ഡിംഗില്‍ കേരള ലോകസഭ അംഗം കബീര്‍ സലാല ഉദ്ഘാടനം ചെയ്തു. ജാതിയോ മതമോ നോക്കാതെ മനുഷ്യനെ മനുഷ്യനായികണ്ട് നമ്മെ പ്രതീക്ഷിച്ചു വരുന്നവര്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ സാധിച്ചാല്‍ അത് പുണ്യം ലഭിക്കുന്ന കാര്യമാണെന്നും ഇത്തരം നല്ല സേവന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.നിര്‍ദ്ധനരായ ദുര്‍ബല സമൂഹത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി ഇത്തരം ചാരിറ്റി സംഘടനകള്‍ക്ക് ഒരു ആസ്ഥാനമുണ്ടാക്കുക എന്നത് സന്തോഷകരമാണ്.
ട്രസ്റ്റ് പ്രസിഡന്റ് പി. വി ബഷീര്‍ ഫറോക്ക് അധ്യക്ഷനായി. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിരിക്കും മാമലനാടെന്ന് അദ്ദേഹം പറഞ്ഞു. ഡോ.കെ മാത്യു, കോര്‍ഡിനേറ്റര്‍ മജു സിവില്‍ സ്റ്റേഷന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഡോ.സി അബ്ദുല്‍ സലാം മുഖ്യാതിഥിയായി. കബീര്‍ സലാല, ഡോ.അബ്ദുല്‍ സലാം,എഞ്ചിനിയര്‍ പി.അബൂബക്കര്‍ കോയ, മൊയ്തീന്‍ ചെറുവണ്ണൂര്‍, ഡോ.കെ മാത്യു, ബഷീര്‍ കൂനോളി അത്തോളി, സലീം മുല്ലവീട്ടില്‍, സക്കീല കക്കോടി, ഷിജു പാലക്കല്‍, താജുദ്ദീന്‍ ചെറുകുളം, ഹൈറുന്നിസ, സുദീപ പാലക്കല്‍, പ്രജിത, സത്യപ്രകാശ്, മാര്‍ട്ടിന്‍, ഫാത്തിമ റാനിയ, ടി.വി ആയിഷ ഫൈഹ എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പഠനോപകരണ വിതരണവും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. അന്‍വര്‍ പെരിന്തല്‍മണ്ണ, താഹിറ കുഞ്ഞി, ഷാഹിദ കക്കോടി, സുന്ദരന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് വേങ്ങേരി സ്വാഗതവും ട്രഷറര്‍ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
മാമലനാട് സെൽഫ് ഹെൽപ് ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു