കണ്ണൂർ : കലാ – സാഹിത്യ – സാമൂഹിക പ്രവർത്തകൻ അക്ഷരഗുരു കവിയൂരിൻ്റെ സ്മരണാർത്ഥം ഉത്തര കേരള കവിത സാഹിത്യവേദി, കണ്ണൂർ ഏർപ്പെടുത്തിയ കാവ്യപ്രതിഭ പുരസ്കാരത്തിന് കോഴിക്കോട് പൂനൂർ സ്വദേശിനി ശ്രീജ സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. ‘എൻ്റെ ഭാവനകൾക്ക് ചിറക് മുളച്ചപ്പോൾ’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. 31ന് വൈകു. 3 മണിക്ക് കണ്ണൂർ സംഗീതകലാക്ഷേത്രം ഹാളിൽ നടക്കുന്ന അക്ഷരഗുരു കവിയൂർ രാഘവൻ ഒന്നാം ചരമവാർഷികാചരണ സമ്മേളനത്തിൽ വെച്ച് പുരാവസ്തു – തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമ്മാനിക്കും. കലാ-സാഹിത്യ- സാംസ്കാരിക രംഗത്തെ കണ്ണൂരിലെ മുതിർന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അക്ഷരഗുരു കവിയൂർ അനുസമരണ പ്രഭാഷണം നടത്തും. കലാ-സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.