കോഴിക്കോട് : അമേരിക്ക ആസ്ഥാനമായ ആഗോള സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍, കണ്‍സള്‍ട്ടിംഗ് സേവന സ്ഥാപനമായ സ്പെറിഡിയന്‍ ടെക്നോളജീസ്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് ഫേസ് 2-ല്‍ പുതിയ ഓഫീസ്, സ്പെറിഡിയന്‍ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബിജു രാകേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ് ഓഫ് ഡെലിവറി കുമാര്‍ ചിദംബരം, സീനിയര്‍ ഡയറക്ടര്‍ കെനില്‍സ് ജോര്‍ജ്, ഡയറക്ടര്‍മാരായ ലിനേഷ് തിരുമംഗലത്ത്, അരുണ്‍ പുതുക്കുടി പങ്കെടുത്തു.
പുതിയ ഡെലിവറി സെന്റര്‍, കമ്പനിയുടെ ബാങ്കിംഗ് സൊല്യൂഷന്‍ സേവനങ്ങള്‍ക്കായുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കും. ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ്, പബ്ലിക് സെക്ടര്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്പെറിഡിയന്‍ വിവിധതരത്തിലുള്ള ബാങ്കിംഗ് സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നു. കൂടാതെ കേരളത്തിലെ 300-ലധികം കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും കോര്‍ ബാങ്കിംഗ് സൊല്യൂഷനുകള്‍ നല്‍കുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ബംഗളൂരു തുടങ്ങി ഇന്ത്യയിലുടനീളം വിപുലമായ സേവന ശൃംഖല കമ്പനിക്കുണ്ട്. പുതിയ ഓഫീസ് വഴി പുതിയ പ്രോഡക്ടുകളും സേവനങ്ങളും അവതരിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി അടിസ്ഥാനമാക്കി ബാങ്കിംഗ് മേഖലയില്‍ പുതിയ സൊല്യൂഷനുകള്‍ വിപുലപ്പെടുത്താനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.
സ്പെറിഡിയന്‍ ടെക്നോളജീസ്
പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു