കൊല്ലം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി (എസ്.പി) കൊല്ലം ജില്ലാ പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ശ്യാംജി. റാം, ജോ ജൊ കൊക്കാട് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.ഈയാഴ്ച നടക്കുന്ന മലപ്പുറം ജില്ലാ പ്രവര്‍ത്തകയോഗത്തിനു ശേഷം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അറിയിപ്പുണ്ടാകും. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സമാജ് വാദി പാര്‍ട്ടി (എസ്.പി) കേരളത്തിലും യു.ഡി.എഫിനോടൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്നും നേതാക്കള്‍ അറിയിച്ചു.
നിലമ്പൂരില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും: സമാജ് വാദി പാര്‍ട്ടി