കോഴിക്കോട്: പറമ്പില്‍ മധുരം അയല്‍പക്കവേദി ഏഴാം വാര്‍ഷികവും കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി. പ്രസിഡണ്ട് മഞ്ജുള അധ്യക്ഷത വഹിച്ചു. മധുരം രക്ഷാധികാരി സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടിവി ബാലന്‍ ഉദ്ഘാടനം ചെയ്തു.അഷറഫ് ഇ കെ,
സന്തോഷ്‌കുമാര്‍ സി.കെ, എന്‍ എം കേശവന്‍, പി ടി ജയപ്രകാശ,് നിഷ കോതങ്ങാട്ട്, ഷേക്ക് ഷാഹിദ്, റഫീഖ് പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.ലഹരി വിപത്തിനെ കുറിച്ച് കുന്നമംഗലം പോലീസ് ഓഫീസര്‍ ബൈജു തട്ടാരില്‍ ക്ലാസ് എടുത്തു
എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി ഉന്നത വിജയം നേടിയ നിവേദ്യ രതീഷ്, അഹ്ന റിന്‍ഷ കെ.പി, അല്‍സാം റഫീഖ് ഖദീജ ലിയ ഇ പി, എം എസ് പി മല്പപുറം യൂണിറ്റിലേക്ക് സെലക്ഷന്‍ കിട്ടിയ അക്ഷയ് കുമാര്‍,നാടക പ്രവര്‍ത്തകനും അധ്യാപകനുമായ അഷറഫ് വട്ടോളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു കുടുംബാംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.