എം. ടി. അനുസ്മരണവും എം. ഗോകുല്‍ദാസിന്റ പുസ്തകപ്രകാശനവും 30ന്

എം. ടി. അനുസ്മരണവും എം. ഗോകുല്‍ദാസിന്റ പുസ്തകപ്രകാശനവും 30ന്

കോഴിക്കോട്: എഴുത്തുകാരില്‍ ശ്രദ്ധേയനായ കഥാകൃത്തു എം. ഗോകുല്‍ദാസ് തയ്യാറാക്കിയ, എം. ടി. കാലം കല കഥ, അച്ഛന്റെ ഓര്‍മ്മയില്‍ എന്നീ കൃതികളുടെ പ്രകാശനവും എം. ടി. അനുസ്മരണവും മെയ് 30ന് നടക്കും. വൈകുന്നേരം 5 മണിക്ക് വേദി ഓഡിറ്റോറിയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജൂഡിഷ്യല്‍ അംഗം ബൈജു നാഥ് കാക്കാടത്തു ഉദ്ഘാടനം ചെയ്യും.മാതൃഭൂമി മാനേജിങ് എഡിറ്റര്‍ ആന്റ് ചെയര്‍മാന്‍ പി. വി. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.എഴുത്തുകാരി ഡോ. ഖദീജ മുംതാസ് പുസ്തകപ്രകാശനം നിര്‍വഹിക്കും. ഷീലടോമി, അനന്യ. ജി. എന്നിവര്‍ പുസ്തകം സ്വീകരിക്കും. ടി. പി. ദാസന്‍ മുഖ്യാതിഥി ആയിരിക്കും. ഡോ. എന്‍. പി. ഹാഫീസ് മുഹമ്മദ്, ഡോ. പി.കെ. പോക്കര്‍, പി. കെ. പാറക്കടവ്, ഐസക് ഈപ്പന്‍, എം. ഗോകുല്‍ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

 

 

എം. ടി. അനുസ്മരണവും എം. ഗോകുല്‍ദാസിന്റ പുസ്തകപ്രകാശനവും 30ന്

Share

Leave a Reply

Your email address will not be published. Required fields are marked *