കോഴിക്കോട: ജനതാദള്‍ (എസ്) നേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ കെ പി അബൂബക്കറിന്റെ ‘കെ പിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പാരമൗണ്ട് ടവറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക കെ അജിത അഡ്വക്കേറ്റ് നുര്ബിനറഷീദിന് പുസ്തകം നല്കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ മൊയ്തു, അഡ്വക്കേറ്റ് കെ മുരളീധരന്, കെ കെ കബീര്‍, പി.ടി ആസാദ് പാലക്കണ്ടി, അബ്ദുല്ലത്തീഫ്, ആര്. ജയന്ത്കുമാര്‍, മുജീബ് റഹ്മാന്, ദിനേശന് തുവശ്ശേരി, കെ പി മുഹമ്മദാലി, കെ കെ അബ്ദുല്ല, കെ പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.ഇഖ്ബാല്‍ മുഹമ്മദ് സ്വാഗതവും കെ ശുഐബ് നന്ദിയും പറഞ്ഞു.
‘കെ പി യുടെ ഓര്‍മ്മക്കുറിപ്പുകള്‍’ പ്രകാശനം ചെയ്തു