വയലിനിസ്റ്റ് മണികണ്ഠനെ ആദരിച്ചു

വയലിനിസ്റ്റ് മണികണ്ഠനെ ആദരിച്ചു

കോഴിക്കോട്: സംഗീത – സാംസ്‌ക്കാരിക, ജീവകാരുണ്യ സംഘടനയായ വാര്‍മുകില്‍ ഫൗണ്ടേഷന്‍ സംഗീത രംഗത്ത് ഇന്‍സ്ട്രുമെന്റലിസ്റ്റുകളെയും ഗായകരെയും സംഘാടക മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെയും ആദരിച്ചു. നാല് പതിറ്റാണ്ടു കാലമായി 150 ലധികം സിനിമകളിലും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, കൊങ്കിണി ഭാഷകളിലായി 15000 ഓളം ഗാനങ്ങള്‍ക്ക് വയലിന്‍ വായിച്ച പ്രശസ്ത വയലിനിസ്റ്റ് മണികണ്ഠന്‍ തറാലിനെ ആദരിച്ചു. ചെയര്‍മാന്‍ എ.വി. റഷീദ് അലി അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകന്‍ പി.കെ.സുനില്‍ കുമാര്‍ മണികണ്ഠന് മെമന്റൊയും പൊന്നാടയും നല്‍കി ആദരിച്ചു.
വിവിധ മേഖലകളില്‍ശ്രദ്ധേയരായ പ്രതാപ് തോട്ടത്തില്‍ (തബല), ബൈജു കക്കോത്ത് (ഗായകന്‍), വി.എം. ശശികുമാര്‍ (ഓര്‍ഗനൈസര്‍), റീജ പനിക്കില്‍ (ഗായിക), നസീമ സെയ്ത് (ഗായിക) എന്നിവരയെും ആദരിച്ചു. പി.കെ. സുനില്‍ കുമാര്‍, മണികണ്ഠന്‍, ഗോകുല്‍ ദാസ് മല്ലര്‍ സംസാരിച്ചു. മുഹമ്മദ് അസ്‌ലം കെ.പി. സ്വാഗതവും സുനില്‍ കക്കോത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തലത്ത് മഹമൂദിന്റെ 27ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഗായകന് ശ്രദ്ധാഞ്ജലിയും അര്‍പ്പിച്ചു.

 

 

വയലിനിസ്റ്റ് മണികണ്ഠനെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *