പ്രഥമ ഒണ്‍ലി ഫ്രഷ് ലയണ്‍സ് യു.എ.ഇ ക്രിക്കറ്റ്  പ്രീമിയര്‍ ലീഗ് ; ലയണ്‍സ് ഫാല്‍ക്കണ്‍ ചാമ്പ്യന്‍മാര്‍

പ്രഥമ ഒണ്‍ലി ഫ്രഷ് ലയണ്‍സ് യു.എ.ഇ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ; ലയണ്‍സ് ഫാല്‍ക്കണ്‍ ചാമ്പ്യന്‍മാര്‍

അജ്മാന്‍: ലയണ്‍സ് യു.എ.ഇ സംഘടിപ്പിച്ച പ്രഥമ ലയണ്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ അര്‍ഷാദ് പി നയിച്ച ലയണ്‍സ് ഫാല്‍ക്കണ്‍ ജേതാക്കളായി. ഫൈനലില്‍ ഷഫീര്‍ എന്‍ നയിച്ച ലയണ്‍സ് ഹണ്ടേഴ്‌സിനെ 38 റണ്‍സിനു തകര്‍ത്താണ് ലയണ്‍സ് ഫാല്‍ക്കണ്‍ ജേതാക്കളായത്. ഫൈനലില്‍ ലയണ്‍സ് ഫാല്‍ക്കണിന്റെ നൗഷാദ് കടവത്ത് മാന്‍ ഓഫ് ദി മാച്ചായി. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയും ബെസ്റ്റ് ബാറ്റ്‌സ്മാനായും നൗഷാദ് കടവത്തും ബെസ്റ്റ് ബൗളറായി ഫാല്‍ക്കണിന്റെ അസീറും ബെസ്റ്റ് ഫീല്‍ഡറായി ഹണ്ടേഴ്‌സിന്റെ ആദിലും എമെര്‍ജിങ് പ്ലെയര്‍ ആയി ചാര്‍ജര്‍സിന്റെ നിയാസിനെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ നടന്ന ഗ്രൂപ്പ് മത്സങ്ങളില്‍ റാഷിദ്, അര്‍ഷാദ്,റാഷിദ്, ആദില്‍, നൗഷാദ്, ഇല്യാസ് മാന്‍ ഓഫ് ദി മാച്ചായി.
യു.എ.ഇ. മുട്ടം പ്രദേശത്തെ നെക്കി ബസാറിലെ 40 ഓളം താരങ്ങള്‍ അണിനിരന്ന ടൂര്‍ണമെന്റും ഫാമിലി മീറ്റും കാണികളില്‍ ആവേശം വിതറി. ടൂര്‍ണമെന്റ് ഒഫീഷ്യല്‍ ആയി മുസമ്മില്‍ ചാരന്‍, സുലൈയിം ടീ. വി. റൗഫ് കടവത്ത്, ഇസ്മായില്‍ എന്നിവര്‍ കളി നിയന്ത്രിച്ചു.
നെക്കി ബസാര്‍ പ്രദേശത്തു നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് മെമന്റോ നല്‍കി അനുമോദിച്ചു. ലയണ്‍സ് ക്ലബ്ബിന് വേണ്ടി ഐ.ടി സേവനവും നിസ്വാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ച്ച വെച്ച മുസമ്മില്‍ സലാം, മുബഷിര്‍ മുട്ടം, സ്‌പോണ്‍സര്‍ വീനസ് എനര്‍ജി ഓണര്‍ ജാബിര്‍ ബിന്‍ അബ്ദുള്ള എന്നിവരെ നല്‍കി ഉപഹാരം നല്‍കി അനുമോദിച്ചു.
ഫാമിലി മീറ്റും ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മത്സരവും പുന്നക്കന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് നസീബ് കെ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള മെമന്റോ വിതരണം ലയണ്‍സ് ഉപദേശക സമിതി അംഗം പുന്നക്കന്‍ ബീരാന്‍ ഹാജി നിര്‍വഹിച്ചു. ജമാഅത്ത് സെക്രട്ടറി കെ. ടി. പി ഇബ്രാഹിം, വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു ശിഹാബ്. പി (എം. എം. ജെ. സി ഷാര്‍ജ) ജുനൈദ്. കെ (എം. സി.എസ് വെള്ളച്ചാല്‍) ഫൈസല്‍. കടവത്ത് (വെ. എം. സി. എ മുട്ടം) അമീറലി. കെ. വി (വിക്ടേഴ്‌സ് മുട്ടം), അമീര്‍ (ദുല്ഫുകാര്‍ മുട്ടം) ബിലാല്‍ (സ്മാര്‍ട്ട് ബോയ്‌സ് മുട്ടം) മൂസ കുഞ്ഞി (ഏഴിമല ബ്രദേഴ്‌സ്) പങ്കെടുത്തു..
വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ലയണ്‍സ് സ്ഥാപക പ്രവര്‍ത്തകരായ നാസര്‍. ടി. പി, ഹാഷിം. എസ് എ പി, നാസര്‍. എസ്. എ. പി, ജമാല്‍ നരിക്കോടന്‍, ഫൈസല്‍. ടി. പി, മഹബൂബ്. എസ്. എ. ഇ. പി,നൗഷാദ് നാലകത്തു, സലീം. കെ. ടി,സത്താര്‍. ഇ. വി, ശാക്കിര്‍. ടി. പി, സക്കറിയ. എ. വി, ലിയക്കാത്തലി. എസ്.എ. ഇ. പി, റൗഫ്. കെ, ആസാദ്.അഞ്ചാം പീടിക. തുടങ്ങിയവര്‍ നിര്‍വഹിച്ചു. ക്ലബ് സെക്രട്ടറി മൊയ്ന്‍ഷ സ്വാഗതവും ഫൈന്‍സ് സെക്രട്ടറി സുഹൈല്‍ നന്ദിയും പറഞ്ഞു.

 

 

പ്രഥമ ഒണ്‍ലി ഫ്രഷ് ലയണ്‍സ് യു.എ.ഇ ക്രിക്കറ്റ്
പ്രീമിയര്‍ ലീഗ് ; ലയണ്‍സ് ഫാല്‍ക്കണ്‍ ചാമ്പ്യന്‍മാര്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *