കോഴിക്കോട് : കെപിസിസിയുടെ കലാ- സാംസ്‌കാരിക വിഭാഗമായ സംസ്‌കാരസാഹിതിയുടെ ജില്ലാ കണ്‍വെന്‍ഷന്‍ സാഹിത്യകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി കെ. കരുണാകരന്‍ മന്ദിരം അഡ്വ പി ശങ്കരന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജന. സെക്രട്ടറി പിഎം അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ സംസ്‌കാരസാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍ പി മാധവന്‍, ജനറല്‍ കണ്‍വീനര്‍ ഇ ആര്‍ ഉണ്ണി എന്നിവര്‍ക്ക് ചുമതല കൈമാറി. സംസ്‌കാരസാഹിതി ജില്ലാ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി എഴുത്തുകാരന്‍ ലത്തീഫ് കല്ലറയിലിന് ആദ്യ അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു.
കെപിസിസി ജന. സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ആര്‍എസ് പണിക്കര്‍, വിപി ദുല്‍ഖിഫില്‍, വിടി സൂരജ്, കാവില്‍ പി. മാധവന്‍, ഇആര്‍ ഉണ്ണി, ലത്തീഫ് കല്ലറയില്‍, സംസ്‌കാരസാഹിതി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ അഖില്‍ കാവുങ്ങല്‍, പ്രതീഷ് കോട്ടപ്പള്ളി, അരുണ്‍ കിഴക്കയില്‍, ജില്ലാ ജന. സെക്രട്ടറി മുരളി ബേപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്‌കാരസാഹിതി കണ്‍വെന്‍ഷനും
മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു