കൊച്ചി: കൊച്ചിയിലെ കപ്പല്‍ അപകടത്തില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അക്വാറ്റിക് ബയോളജി ആന്റ് ഫിഷറീസ് അധ്യക്ഷന്‍ ഡോ. എസ്.എം റാഫി. അപകടത്തില്‍പ്പെട്ട കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവയാണ്. കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ രണ്ട് ദിവസം കഴിഞ്ഞ് കടലിലെ വെള്ളം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിന് ദുര്‍ഗന്ധമോ നിറവ്യത്യാസമോ എണ്ണ കലര്‍ന്നതായോ കാണുന്നില്ല. ഇനി കണ്ടെയ്‌നറില്‍ നിന്ന് എന്തെങ്കിലും പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് വിനാശകരമായ വസ്തുവാണോ അല്ലയോ എന്നറിയാന്‍ കേരള സര്‍ക്കാറിന് വേണ്ടി ജലത്തിന്റെ സാമ്പിള്‍ എടുക്കും. രണ്ടുദിവസത്തിനകം ഇത് പരിശോധിച്ച് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ എന്തെങ്കിലും വിനാശകരമായ പദാര്‍ഥങ്ങളുണ്ടെങ്കില്‍ അത് നന്നായി കലങ്ങി ഉള്‍ക്കടലിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ല;
വെള്ളത്തിന് ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഇല്ല