സ്‌കൈയുടെ നവീകരിച്ച സെന്ററും ജെറിയാട്രിക്‌സ് ക്ലിനിക്കും ഉദ്ഘാടനം ചെയ്തു

സ്‌കൈയുടെ നവീകരിച്ച സെന്ററും ജെറിയാട്രിക്‌സ് ക്ലിനിക്കും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നാം കാണിക്കുന്ന കരുതലും ശ്രദ്ധയും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഉണ്ടാകണമെന്നുംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രമുഖ സൈക്കോസോഷ്യല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍വീസസ് സെന്ററായ സ്‌കൈയുടെ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേരിക്കുന്നിലെ സെന്റ് പോള്‍സ് മീഡിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രത്തില്‍ പുതിയ വയോജന ക്ലിനിക്കിന്റെ (ജെറിയാട്രിക്‌സ് ക്ലിനിക്ക്) ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും ആയിരിക്കും ജെറിയാട്രിക്‌സ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദ്യ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും. മാനസികാരോഗ്യത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ തുറന്ന സംസാരങ്ങള്‍ ഉണ്ടാവണമെന്നും ആവശ്യമുണ്ടെങ്കില്‍ സഹായം തേടാന്‍ മടിക്കരുതെന്നും സ്‌കൈയുടെ മാനേജിങ് ഡയറക്ടറായ നിമ്മി മൈക്കല്‍ പറഞ്ഞു.
നിമ്മി മൈക്കല്‍, മാനേജിങ് ഡയറക്ടര്‍, ഹാദിയ സി ടി, മാനേജിംഗ് പാര്‍ട്ണര്‍, സ്‌കൈ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു.

 

 

സ്‌കൈയുടെ നവീകരിച്ച സെന്ററും ജെറിയാട്രിക്‌സ്
ക്ലിനിക്കും ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *