നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് അവാര്‍ഡ് സുനില്‍ദത്ത് സുകുമാരന് ലഭിച്ചു. ‘സ്വാമി’ എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാര്‍ഡ് . ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനും പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യും. സുനില്‍ദത്ത് സുകുമാരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സ്വാമി എന്ന സിനിമ ആള്‍ ദൈവ പരിവേഷത്തില്‍ നിന്നും ഒരു സാധാരണ മനുഷ്യനാകാന്‍ ശ്രമിക്കുന്ന ഒരു സ്വാമിയുടെ ആത്മീയ സംഘര്‍ഷത്തിന്റെ കഥ പറയുന്നു.