കൊല്ലം: തെരുവ് നായ്ക്കളുടെ ആക്രമണം മൂലം പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വീട്ടിന് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷന്‍ അധികാരികളും പുല്ലുവിലയാണ് കല്‍പിക്കുന്നതെന്ന് ആര്‍.എസ്.പി.തീരദേശ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. കളക്ടറേറ്റ്, ജില്ലാ ആശുപത്രി, റയില്‍വേ സ്റ്റേഷന്‍, വിവിധ സ്‌കൂള്‍ പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും, ഇരുചക്രവാഹന യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഭീതിയുണ്ടാക്കുന്നു.ഇതിനെതിരെയുള്ള പരാതികള്‍ക്ക് സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും നടപടിയെടുക്കാത്തതില്‍ റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി) തീരദേശ ലോക്കല്‍ പ്രവര്‍ത്തകയോഗം പ്രതിഷേധിച്ചു.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും യു.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ ടി.കെ.സുള്‍ഫി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ തീരദേശ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഉപരോധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.കെ.ജി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സദ്ദാം പള്ളിത്തോട്ടം, അജിതകുമാരി, പ്രകാശ് കെ., പീറ്റര്‍, സീന ബൈജു, രാജന്‍, ജഗന്‍ എന്നിവര്‍ പ്രസംഗിച്ചു.
തെരുവ് നായ്ക്കളുടെ ആക്രമണം; നാട്ടുകാരുടെ പരാതിയില്‍
ഭരണകൂടത്തിന് പുല്ലുവില: ആര്‍.എസ്.പി