കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പുസ്തകോത്സവ വേദിയില്‍ സാഹിത്യ രചനയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം നടക്കും. ജൂണ്‍ 2ന് വൈകിട്ട് 3 മണിക്ക് പീപ്പിള്‍സ് റിവ്യൂ അങ്കണത്തില്‍ നടക്കുന്ന പരിപാടി എഴുത്തുകാരനും, കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറിയുമായ ഡോ.എന്‍.എം.സണ്ണി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ ഡോ.ഐസക് ഈപ്പന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് എഴുത്തുകാരുമായുള്ള മുഖാമുഖം നടക്കും. എഴുത്തുകാരായ ടി.ഹസ്സന്‍, ഷിബുദാസ് വേങ്ങേരി, ഉസ്മാന്‍ ഒഞ്ചിയം, പുരുഷു കക്കോടി, ഉസ്മാന്‍ ചാത്തംചിറ, സരസ്വതി ബിജു, ടി.ടി.കണ്ടന്‍കുട്ടി, മേരി ടീച്ചര്‍, മോഹനന്‍ പുതിയോട്ടില്‍, ജോസഫ് പൂതക്കുഴി, ലക്ഷ്മി വാകയാട്, ചെമ്പോളി ശ്രീനിവാസന്‍, എസ്.കെ.ശശി, എം.എം.ഗോപാലന്‍, ഷൈനി ജയപ്രകാശ്,ഡോ.രാജന്‍ മാണിയേടത്ത്, പരപ്പില്‍ അനില്‍, ജിജിത്ത് കോറോത്ത് എന്നിവര്‍ പങ്കെടുക്കും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള എഴുത്തുകാര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9037319971.
സാഹിത്യ രചനയിലെ നൂതന പ്രവണതകള്‍;
എഴുത്തുകാരുമായുള്ള മുഖാമുഖം ജൂണ്‍ 2ന്