കോഴിക്കോട്: നടക്കാവിലെ സുഹൃത്ത് സംഗമം റസിഡന്‍സ് അസോസിയേഷന്റെ 25-ാമത്് വാര്‍ഷികാഘോഷവും കുടുംബ സംഗമവും നാളെ വൈകുന്നേരം 4 മണി മുതല്‍ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ഉമേഷ്.എ സംഗമം ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കിഷന്‍ചന്ദ് ഉദ്ഘാടകനെ പരിചയപ്പെടുത്തും. അമിത്ത് .എസ്.നടുക്കണ്ടി അധ്യക്ഷത വഹിക്കും. നടക്കാവ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ധനേഷ് കുമാര്‍ മുഖ്യാതിഥിയാവും. വാര്‍ഡ് കൗണ്‍സിലര്‍ ഡോ.അല്‍ഫോന്‍സാ മാത്യു ആശംസയര്‍പ്പിക്കും. സുഹൃത്ത് സംഗമം സെക്രട്ടറി എം.കെ.ശ്രീഷ് സ്വാഗതവും പ്രസിഡന്റ് ടി.എസ്.ശശി നന്ദിയും പറയും. 2024-25 വര്‍ഷത്തെ എസ്.എസ്.എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. തുടര്‍ന്ന് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
സുഹൃത്ത് സംഗമം റസിഡന്‍സ് അസോസിയേഷന്‍
25-ാമത് വാര്‍ഷികാഘോഷം നാളെ