ന്യൂഡല്‍ഹി: മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിര്‍ത്തി കടന്ന ശേഷം അതിര്‍ത്തി വേലിയിലേക്ക് സംശയാസ്പദമായി ഒരാള്‍ എത്തുന്നത് സൈനികര്‍ കാണുകയും നുഴഞ്ഞുകയറ്റക്കാരന് മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ത്യപാക്ക് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമം;
പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു