‘തണുപ്പ്’ നാടകം പ്രകാശനം ചെയ്തു

‘തണുപ്പ്’ നാടകം പ്രകാശനം ചെയ്തു

പാലക്കാട്: കൊല്ലങ്കോട് സ്വദേശി അന്തരിച്ച മനോജിന്റെ നാടകം ‘തണുപ്പ്’ മലയാളം സര്‍വകലാശാലാ അസി. പ്രഫസറും നോവലിസ്റ്റുമായ ഡോ. സി. ഗണേഷ് പ്രകാശനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് മേനോന്‍ പുസ്തകം ഏറ്റുവാങ്ങി. കൃത്യമായ ജീവിതവീക്ഷണവും കാലത്തിന്റെ അടിച്ചെളികളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളും പ്രതിഫലിക്കുന്ന മനോജിന്റെ രചനകള്‍ കാലാതിവര്‍ത്തിയായി തീരുന്നുണ്ടെന്നു ഡോ. സി. ഗണേഷ് പറഞ്ഞു.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സുദീപ് തെക്കേപ്പാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാടകകാരന്‍ നന്ദജന്‍ ആമുഖ പ്രഭാഷണം നടത്തി. എം.വി. ഹരിദാസന്‍. ഡോ. സുഖലത മനോജ്, മാധവന്‍ ശേഖരിപുരം, കവികളായ ജ്യോതിഭായി പരിയാടത്ത്, സുഭദ്ര സതീശന്‍, ആരിഫ ഒറ്റപ്പാലം സംബന്ധിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. പ്രകാശനത്തോട് അനുബന്ധിച്ച് പുതുപ്പരിയാരത്തെ ‘മധുരം ഗായതി’യില്‍ കവിയരങ്ങും സ്നേഹാദരവും നടന്നു.

 

 

‘തണുപ്പ്’ നാടകം പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *