കോഴിക്കോട്: പ്രമുഖ സൈക്കോസോഷ്യല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍വീസസ് സെന്ററായ സ്‌കൈയുടെ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം 25ന് നടക്കും. മേരിക്കുന്നിലെ സെന്റ് പോള്‍സ് മീഡിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രത്തിന്റെയും വയോജന ക്ലിനിക്കിന്റെയും (ജെറിയാട്രിക്‌സ് ക്ലിനിക്ക്) ഉദ്ഘാടനം രാവിലെ 9 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
എല്ലാ ചൊവ്വാഴ്ചകളിലും ആയിരിക്കും ജെറിയാട്രിക്‌സ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദ്യ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും.
ഉദ്ഘാടന ദിവസം, രാവിലെ 11:00 മണിക്ക്, 55 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്കായി ‘ഗ്രേസ്ഫുള്‍ ഏജിംഗ്’ എന്ന വിഷയത്തില്‍ സൗജന്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
സമഗ്രമായ മാനസിക സാമൂഹിക, പുനരധിവാസ പിന്തുണയിലൂടെ സ്‌കൈ എല്ലായ്പ്പോഴും വ്യക്തികളെ ശാക്തീകരിച്ചിട്ടുണ്ടെന്ന്, സ്‌കൈയിലെ സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും മാനേജിംഗ് പാര്‍ട്ണറുമായ നിമ്മി മൈക്കല്‍ പറഞ്ഞു. സ്ഥാപനത്തിന്റെ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളും വ്യക്തികളുടെ മാനസിക സാമൂഹിക ആരോഗ്യത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്ന വിധം ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ നിമ്മി മൈക്കല്‍, ഹാദിയ സി ടി( ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് & മാനേജിംഗ് പാര്‍ട്ണര്‍, സ്‌കൈ) പങ്കെടുത്തു.
സ്‌കൈയുടെ നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം 25ന്