കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്.
ചാര്‍ളിയിലെ ഡേവിഡ് എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ രാധാകൃഷ്ണന്‍ ചാക്യാത്ത് രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്.
പിക്സല്‍ വില്ലേജിന്റെ സ്ഥാപകനായ രാധാകൃഷ്ണന്‍ ചാക്യാത്തിനെ, 2023 ല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍, എക്സലന്‍സ് ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ വിയോഗത്തില്‍ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു