മസ്‌കറ്റ്: പെരുന്നാള്‍, സ്‌കൂള്‍ അവധിക്ക് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്നത്. ഒമാനില്‍ നിന്ന് കേരളത്തിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ഈ ഓഫര്‍ ആശ്വാസകരമാണ്. അഞ്ചു കിലോ അധിക ബഗേജിന് ആറു റിയാലും പത്തു കിലോക്ക് 12റിയാലും നല്‍കിയാല്‍ മതി. നേരത്തെ ഇത് അഞ്ചു കിലോ അധിക ബഗേജിന് 25 റിയാലും പത്തു കിലോക്ക് 50 റിയാലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. പക്ഷേ തിരിച്ച് ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ നിരക്കിളവ് ലഭിക്കില്ല.
പെരുന്നാള്‍, സ്‌കൂള്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത