കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘വിജ്ഞാനകേരളം ജനകീയക്യാമ്പയിനിന്റെ ‘ഭാഗമായി തൊഴില്‍മേള രജിസ്ട്രേഷന്‍ ക്യാമ്പയിനിന് തുടക്കമായി.
പടന്നക്കളം ഗുരുദേവവിലാസം എ എല്‍ പി സ്‌കൂളില്‍ നടന്ന ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ പി ഗിരിജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ വി ഗിരീഷ്, ഷറീന കരീം, ഷൈനി ശ്രീരാജ്, ഗുരുദേവവിലാസം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വരുണ്‍ പ്രസാദ്, യൂത്ത് കോര്‍ഡിനേറ്റര്‍ പി ടി അമര്‍ജിത്ത്, കില തീമാറ്റിക് എക്‌സ്‌പേര്‍ട്ട് സവിത ഇ, ചേളന്നൂര്‍ ബ്ലോക്ക് ‘ജോബ് സ്റ്റേഷന്‍ ‘കോര്‍ഡിനേറ്റര്‍ അപര്‍ണ്ണ ഇ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജ്ഞാനകേരളം പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ഗിരീഷ് ആമ്പ്ര സ്വാഗതവും എസ് സി പ്രമോട്ടര്‍ പി ടി അപര്‍ണ്ണ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ ഡി ഡബ്ലൂ എം എസ്(ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം )പോര്‍ട്ടല്‍ വഴി രണ്ടായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ മൂന്നാം വാരം നടക്കുന്ന ‘മെഗാതൊഴില്‍മേളയില്‍ ‘രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിക്കുവാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം.
തലക്കുളത്തൂരില്‍ വിജ്ഞാനകേരളം
തൊഴില്‍മേള രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ തുടക്കമായി