ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. സബ്ഡിപ്പോയിലുള്ള ഫ്യുവല്‍ സ്റ്റേഷനില്‍ ഡീസലിനും പെട്രോളിനും പുറമേ കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസും (സി.എന്‍.ജി.) ഇനി മുതല്‍ ലഭ്യമാകും . കേരളത്തില്‍ ആദ്യമായി കെ.എസ്.ആര്‍.ടി.സി ആരംഭിച്ച കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസ് ഫില്ലിങ് കേന്ദ്രം ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ ഗീതിക വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ആര്‍.ടി.സി. എം.ഡി പി.എസ്. പ്രമോജ് ശങ്കര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റീട്ടെയില്‍ ഹെഡ് ഗൗരവ് കുന്ദ്ര, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ വിവിധ കക്ഷി നേതാക്കളായ പി.സി. ഷാഹു, ഇ.പി. സുരേഷ്, പി.കെ. സെയ്താലിക്കുട്ടി, പി.ഐ. സൈമണ്‍, എം. മോഹന്‍ദാസ്, കെ.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എസ്.ആര്‍.ടി.സി.യുടെ സംസ്ഥാനത്തെ ആദ്യ സി.എന്‍.ജി. ഔട്ട്‌ലെറ്റ് ഗുരുവായൂരില്‍