കോഴിക്കോട്: ഹൃദയ ചികിത്സാ രംഗത്ത് നൂതന ചികിത്സാ രീതി അവതരിപ്പിച്ച് രോഗ ശമനം കണ്ടെത്തിയ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുഞ്ഞാലിയുടെ ചികിത്സാ രീതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തിരിച്ചറിയണമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥയായ ‘ഡോ.ഹാര്‍ട്ടി’ന്റെ കവര്‍ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടഞ്ഞുപോയ രക്തക്കുഴലുകള്‍ ഒരിക്കലും തുറക്കില്ലെന്ന് വിധിയെഴുതിയിരുന്ന വൈദ്യ ശാസ്ത്ര ലോകത്തിനു മുന്‍പില്‍ തന്റെ ചികിത്സാ രീതിയിലൂടെ സര്‍ജറിയില്ലാതെ, രക്തക്കുഴലുകള്‍ തുറക്കുമെന്ന് തെളിയിക്കുകയും, അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലുകളിലടക്കം അത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൃദ്രോഗം വന്നാല്‍ ബൈപ്പാസ് സര്‍ജറിക്ക് പ്രാമുഖ്യമുള്ള വര്‍ത്തമാന കാലത്ത്, ശരിയായ രോഗ നിര്‍ണ്ണയം നടത്തി, ആവശ്യത്തിന് മരുന്ന് നല്‍കി, യോഗയും, ജീവിത ശൈലി ക്രമീകരിച്ചും നിരവധി പേരെ അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ട്. ഡോ.കുഞ്ഞാലി മുന്നോട്ട് വെക്കുന്ന ചികിത്സാ രീതി സര്‍ക്കാരുകളും, വൈദ്യശാസ്ത്ര മേഖലയും തിരിച്ചറിയണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
ഡോ.കെ.കുഞ്ഞാലിയുടെ ചികിത്സാ രീതി രാജ്യം തിരിച്ചറിയണം; പി.ടി.നിസാര്‍