കോഴിക്കോട്: ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ പ്രൊമോഷന്‍ സൊസൈറ്റിയുടെ മഴവില്‍ വാര്‍ഷികാഘോഷം നളന്ദ ഓഡിറ്റോറിയത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലാ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്ക് നല്ല രീതിയിലുള്ള പ്രോല്‍സാഹനം നല്‍കാന്‍ സമൂഹം തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ ആദരിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ മുഖ്യാതിഥിതിയായി.എം ശ്യാമളകുമാരിയുടെ ‘നിന്നെയോര്‍ക്കുമ്പോള്‍’ എന്ന കവിതാ സമാഹാരം അഹമ്മദ് ദേവര്‍കോവില്‍ ലോക കേരളസഭാംഗം പി കെ കബീര്‍ സലാലക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു. ശ്യാമളകുമാരി മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലുള്ള നേറ്റീവ് എ യൂ പി സ്‌കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപികയാണ്.
ടീച്ചറുടെ കവിതാ സമാഹാരത്തിനു പ്രശസ്ത സാഹിത്യകാരനായ കാവാലം മാധവന്‍കുട്ടി യാണ് അവതാരിക എഴുതിയത്.സെക്രട്ടറി സുമ അജിത് സ്വാഗതം പറഞ്ഞു. റിട്ടയേര്‍ഡ് ജഡ്ജ് കെ കൃഷ്ണന്‍കുട്ടി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം പി പത്മനാഭന്‍, ജെയ്് ട്രേഡേഴ്സ് ഗ്രൂപ്പിന്റെ അക്കൗണ്ട്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് കെ കെ അജിത്കുമാര്‍, കെ ടി ഗോപാലന്‍, പി അനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെയ് ട്രേഡേഴ്സ് ഗ്രൂപ്പ് എം ഡി ജയദീപ്‌കെ കെ സമ്മാനദാനം നിര്‍വഹിച്ചു. രമ പാറോല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെയും മറ്റു കലാകാരന്മാരുടെയും പരിപാടികള്‍ അരങ്ങേറി.
മഴവില്‍ വാര്‍ഷികാഘോഷം നടന്നു