കോഴിക്കോട്: അനുദിനം വര്‍ദ്ധിച്ചു വരുന്ന വിദ്യാഭ്യാസ ചിലവ് പിടിച്ചു നിര്‍ത്താനും, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ആശ്വാസം പകരാനും സഹകരണ മേഖലക്ക് സാധിക്കുമെന്നതാണ് രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി തെളിയിച്ചുകൊണ്ടിരിക്കുന്നതെന്ന് കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് പറഞ്ഞു. രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റിയും, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന നോട്ട് ബുക്ക് ചന്ത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിപണിയിലെ മത്സരം താങ്ങാന്‍ രക്ഷിതാക്കള്‍ക്കാവാത്ത സാഹചര്യത്തില്‍ ഇത്തരം സംരംഭങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ വില്‍പ്പന നടക്കാവ് പണിക്കര്‍ റോഡിലെ പാലക്കല്‍ വെജിറ്റബിള്‍സ് ഉടമ പി.ശ്രീരാജിന് നല്‍കി അദ്ദേഹം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്.ജോര്‍ജ്ജ്, പി.ഗംഗാധരന്‍ നായര്‍, ഡോ.കെ.കുഞ്ഞാലി, ഡോ.പി.കെ.അശോകന്‍, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ സംസാരിച്ചു.