തിരുവനന്തപുരം : ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മോളത്തിനുബന്ധിച്ചുള്ള വിളംമ്പര രഥയാത്ര നടത്തി. മെയ് 23, 25 തീയതികളിലാണ് സംസ്ഥാന സമ്മേളനം. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവല്ലം പരശുറാം ക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ രഥയാത്രയില്‍ തിരുമലയില്‍ വെച്ച് ബിജെപി പാര്‍ലമെന്ററി അംഗം തിരുമല അനില്‍ മുക്കംപാലമൂട് രാധകൃഷ്ണനെ ഷാള്‍ അണിഞ്ഞു സ്വീകരിച്ചു. രഥയാത്രയില്‍ സംസ്ഥാന നേതാക്കളായ ഷാജി വേണു ഗോപാല്‍ , പാപ്പനംകോട് അനില്‍, സംസ്ഥാന മാതൃക സെക്രട്ടറി ലക്ഷ്മി പ്രിയ, മേഖല സെക്രട്ടറി ദീപ്തി ബിജു, ജില്ലാ സെക്രട്ടറി ശാസ്തമംഗലം അനില്‍, ജില്ലാ കോഡിനേറ്റര്‍ ചെങ്കള്ളൂര്‍ ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനം;
വിളംമ്പര രഥയാത്ര നടത്തി