തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ യുവതി ആശുപത്രി വിട്ടു. മാസങ്ങള്‍ നീണ്ട ചികിത്സക്ക് 30ലക്ഷത്തോളം രൂപ ചെലവായിട്ടും ഇവരുടെ ആരോഗ്യനില ഇപ്പോഴും പഴയ സ്ഥിതിയിലായിട്ടില്ല. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നീതുവിന്റെ കുടുംബം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ആരോപണ വിധേയരായ കഴക്കൂട്ടം കുളത്തൂര്‍ കോസ്മെറ്റിക് ക്ലിനിക്ക് അധികൃതര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് നീതുവിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ക്ലിനിക്ക് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) റിപ്പോര്‍ട്ട്. അതേസമയം, ജില്ലാ എത്തിക്‌സ് കമ്മിറ്റി നിയോഗിച്ച ഡോക്ടര്‍മാരുടെ വിദഗ്ദ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ക്ലിനിക്ക് അധികൃതരെ സംരക്ഷിക്കുകയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ശസ്ത്രക്രിയയിലെ പിഴവ്; ഗുരുതരാവസ്ഥയിലായിരുന്ന യുവതി
ഹൈക്കോടതിയെ സമീപിക്കും