കോട്ടയം : മലയാള ഗാനശാഖയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മുന്നൂറിലേറെ ഗാനങ്ങളും 450 ല്‍ ഏറെ കവിതകളും രചിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ഡോ. ബി.ജി. ഗോകുലന്, ഏറ്റവുമധികം ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ശ്രീകുമാരന്‍ തമ്പിയാണ് പുരസ്‌കാരം സമ്മാനിച്ചത്
10,001 രൂപയും ഫലകവും, പൊന്നാടയും അടങ്ങിയതാണ് കാവ്യജ്യോതി പുരസ്‌കാരം അമ്മ മലയാളം ഭാഷാ സ്‌നേഹകൂട്ടായ്മയുടെ വാര്‍ഷികോത്സവത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായി കോട്ടയം ഫ്‌ളോറല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
ഭരണഭാഷ മലയാളമാക്കുന്നതില്‍ നെടുനായകത്വം വഹിച്ച അമ്മമലയാളം ഭാഷയുടെ വളര്‍ച്ചക്ക് കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി നിരവധി നിര്‍ണ്ണായക സ്വാധീനങ്ങള്‍ ചെലുത്തിയ സംഘടനയാണ് അമ്മ മലയാളം ഭാഷാസ്‌നേഹകൂട്ടായ്മ’
ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തു.
മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ്’ കെ. നാരായണക്കുറുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു
മുന്‍ ഐ.ജി.എസ്. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എസ്. ജയകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അഡ്വ. കെ. അനന്തഗോപന്‍, അഡ്വ. ജയസൂര്യന്‍, മധുമണിമല, തന്ത്രിമാരായ അടി മുറ്റത്തു മഠം സുരേഷ് ഭട്ടതിരി, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, തുടങ്ങിയവര്‍ പങ്കെടുത്തു.
അമ്മ മലയാളം ‘കാവ്യ ജ്യോതി ‘ പുരസ്‌കാരം ഡോ. ബി. ജി. ഗോകുലന്