ചടയമംഗലം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംങ് ജേര്‍ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ) മുന്‍ ദേശീയ പ്രസിഡന്റുമായ ഡോ.കെ.വിക്രം റാവു (87) ന്റെ നിര്യാണത്തില്‍ ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംങ് ജേര്‍ണലിസ്റ്റ് (ഐ.എഫ്.ഡബ്ലു.ജെ ) ജില്ലാ കമ്മിറ്റി അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ഉന്നമനത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അഹോരാത്രം പ്രയത്‌നിച്ച ഒരു മികച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു ഡോ.കെ.വിക്രം റാവു എന്ന് അനുശോചന യോഗത്തില്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാ നവാസ്‌കുളത്തൂപ്പുഴ, ഗോകുലം അനില്‍ കുമാര്‍, മണിയാര്‍ വിജയന്‍ ,ഷൈജു പത്തനാപുരം സി.സന്തോഷ് കുമാര്‍, കെ.കെ.ജയകുമാര്‍, ബി.സുരേന്ദ്രന്‍, എസ്.വി.അഖില്‍, ശരത് കുളത്തൂപ്പുഴ മുഖത്തല മോഹനന്‍ പിള്ള, റഷീദ് പുനലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ.കെ.വിക്രം റാവുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു