കോഴിക്കോട്: കേരളം ഭിന്നശേഷി സൗഹൃദമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ജനസംഖ്യയുടെ 15 ശതമാനത്തിലേറെ ഈ വിഭാഗങ്ങള്‍ അധിവസിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലുമെത്തുന്ന ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കണമെന്ന് സുലൈമാന്‍ സേട്ട് സെന്റര്‍ സിറ്റി ചാപ്റ്റര്‍ വാര്‍ഷി ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
യോഗത്തില്‍ സിറ്റി ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.പി.സലീം അദ്ധ്യക്ഷത വഹിച്ചു.സുലൈമാന്‍ സേട്ട് സെന്റര്‍ ട്രസ്റ്റ് സംസ്ഥാന ചെയര്‍മാന്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു.
2025-2027 വര്‍ഷത്തെ സംഘടനയുടെ ഭാരവാഹികളായി പി.കെ.മൊയ്തീന്‍ കോയ ( കെന്‍സ ബാബു) (ചെയര്‍മാന്‍) എം. അബ്ദുള്‍ ഗഫൂര്‍, എ.വി.ബഷീര്‍ അഹമ്മദ്,സി.ഇ.വി.അബ്ദുല്‍ ഗഫൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍) എം.വി.റംസി ഇസ്മായില്‍ (മാനേജിങ്ങ് ട്രസ്റ്റി) സി.അബ്ദുറഹീം, കെ.വി. ഇസ്ഹാഖ്, വി.പി.ശംസീര്‍(കണ്‍വീനര്‍മാര്‍) പി. സാലിം (ഫിനാന്‍സ് ട്രസ്റ്റി) എന്നിവരെ തെരഞ്ഞെടുത്തു.
ട്രസ്റ്റിന്റെ ജില്ലാ ചെയര്‍മാന്‍ സി.എച്ച്.ഹമീദ് മാസ്റ്റര്‍,സി.പി. മാമുക്കോയ,എ എം.മുഹമ്മദ് ഇഖ്ബാല്‍, ബി.കെ.മുഹമ്മദ് ഹനീഫ,റഹീം മൂഴിക്കല്‍,വി.പി.ശംസീര്‍,കെ.വി.ഇസ്ഹാഖ്,കെ.എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു. മാനേജിങ്ങ് ട്രസ്റ്റി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും, കണ്‍വീനര്‍ സി.അബ്ദുറഹിം നന്ദിയും പറഞ്ഞു.
ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കണം