ട്രംപിന്റെ പുതിയ നീക്കം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും

ട്രംപിന്റെ പുതിയ നീക്കം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും

ഇന്ത്യക്കാര്‍ക്ക് അടക്കം ഇരുട്ടടി, ട്രംപിന്റെ പുതിയ നീക്കം; അമേരിക്കയില്‍ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി

25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവര്‍ ഓരോ വര്‍ഷവും 2300 കോടി ഡോളര്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്

വാഷിങ്ടണ്‍: ട്രംപിന്റെ പുതിയ നീക്കം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. യുഎസില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പണമയയ്ക്കുമ്പോള്‍ 5% നികുതി ചുമത്താനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം. അമേരിക്കയില്‍ ജോലി ചെയ്യുന്ന 25 ലക്ഷത്തിലേറെ ഇന്ത്യക്കാരെ ഇത് ബാധിക്കും. ഓരോ വര്‍ഷവും 2300 കോടി ഡോളര്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ അഞ്ചു ശതമാനം നികുതി വന്നാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബില്‍ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന കേന്ദ്രത്തില്‍ തന്നെ ഈ നികുതി ഈടാക്കും.

യുഎസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്കും പുതിയ നികുതി നിര്‍ദേശം ബാധകമായേക്കും. ചെറിയ തുക അയച്ചാല്‍പ്പോലും 5% നികുതി നല്‍കേണ്ടിവരും. പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകള്‍. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികള്‍ വലിയതോതില്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

 

 

ട്രംപിന്റെ പുതിയ നീക്കം അമേരിക്കയിലെ
ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *