കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക മേളയുടെ ഉദ്ഘാടനം 20ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് പ്രശസ്ത സാഹിത്യകാരന്‍ പി.പി.ശ്രീധരനുണ്ണി നിര്‍വ്വഹിക്കും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. തുടര്‍ന്ന് സാഹിത്യ സദസ്സ് നടക്കും. എഴുത്തുകാര്‍ അവരുടെ രചനകള്‍ അവതരിപ്പിക്കും. പുസ്തക മേള ജൂണ്‍ 15 വരെ തുടരും. മേളയോടനുബന്ധിച്ച് വിവിധ സാഹിത്യ-സാസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും മറ്റു പ്രസാധകരുടെ പുസ്തകങ്ങളും വേള്‍ഡ് ക്ലാസ്സിക്കുകളും മേളയില്‍ ലഭ്യമാണ്.
വിദ്യാഭ്യാസ മേഖലയിലെ ഭാരിച്ച ചിലവുകള്‍ പിടിച്ചു നിര്‍ത്താന്‍ രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ എലഗന്റ് ബ്രാന്‍ഡ് നോട്ട് ബുക്കുകള്‍ വലിയ വിലക്കുറവില്‍ മേളയിലൂടെ ലഭ്യമാവും.
പുസ്തക മേളയുടെ സമാപനത്തോടനുബന്ധിച്ച് സാഹിത്യ പ്രതിഭകള്‍ക്കും മറ്റ് മേഖലകളിലെയും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച വ്യക്തിത്വങ്ങള്‍ക്ക് പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കുമെന്ന് പത്രാധിപര്‍ പി.ടി.നിസാര്‍ അറിയിച്ചു.
മാധ്യമ മേഖലയില്‍ സത്യവും, വസ്തുതയും ഉയര്‍ത്തിപ്പിടിച്ച് കഴിഞ്ഞ 17 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് റിവ്യൂ ദിനപത്രം, പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈന്‍ എഡിഷന്‍ (www.peoplesreview.co.in), പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്, പീപ്പിള്‍സ് റിവ്യൂ യു ട്യൂബ് ചാനല്‍ എന്നീ രംഗങ്ങളില്‍ സേവനമനുഷ്ഠിച്ച് വരികയാണ്. നവാഗതരായ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച് അവരുടെ രചനകള്‍ക്ക് ഇടം നല്‍കുക എന്നതാണ് പീപ്പിള്‍സ് റിവ്യൂവിന്റെ ലക്ഷ്യമെന്ന് പത്രാധിപര്‍ പി.ടി.നിസാര്‍ കൂട്ടിച്ചേര്‍ത്തു.