കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോടിന്റെ മാഹാത്മ്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഒരു മാസക്കാലം സംഘടിപ്പിക്കുന്ന പുസ്തക മേള വായനാഹൃദയം കീഴടക്കുന്നു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും, എഴുത്തുകാരുടെ പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. ശാന്തിഗീതങ്ങള്‍, കാലങ്ങളേ വിട, ഇലയും മുള്ളും കണ്ടുമുട്ടിയപ്പോള്‍, അവസ്ഥാന്തരങ്ങള്‍, അമ്പത്തൂരിലെ സന്ധ്യകള്‍, ഇടം തിരയുന്നവര്‍, അവളെഴുതണമെങ്കില്‍(കവിതാ സമാഹാരം), എസ്.കെ.ആശുപത്രിയിലാണ്, സ്‌നേഹതീരം, എന്റെ വീട് പൊള്ളയാണ്, എന്റെ സാരംഗി, കഥയില്ലാത്ത പശു, കൂര്‍മ്മം, ഏകരാഷ്ട്രം അനേക കഥകള്‍, നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍, നിലയ്ക്കാത്ത കണ്ണുനീര്‍, നിഴല്‍, ആവണി ചെറുകഥാ സമാഹാരങ്ങള്‍, നൊമ്പരപ്പൂക്കള്‍, മഴക്കുരുവികളുടെ കല്ല്യാണം, കാവല്‍ (നോവല്‍), ചരിത്ര വീഥിയിലൂടെ, നന്മയുടെ പാദമുദ്രകള്‍ (യാത്രാ വിവരണം), കൊച്ചു രാജകുമാരന്‍ (ബാല സാഹിത്യം), ചേളന്നൂരിലെയും ലക്ഷദ്വീപിലെയും മധുര സ്മരണകള്‍( ഓര്‍മ്മക്കുറിപ്പുകള്‍), നാടകത്രയം (നാടകം), സാമൂഹിക നീതിയും, ലിംഗ സമത്വവും, കാഴ്ചകള്‍ക്കപ്പുറം (ലേഖന സമാഹാരം ഉള്‍പ്പെടെ വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ മേളയിലൂടെ വാങ്ങാവുന്നതാണ്. ഉദ്ഘാടനം 20ന് ചൊവ്വാഴ്ച.
പുസ്തക മേളയുടെ ഭാഗമായി രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന എലഗന്റ്‌നോട്ട് ബുക്കുകള്‍ വലിയ വിലക്കുറവില്‍ മേളയിലൂടെ ലഭ്യമാവും. നോട്ട് ബുക്കുകളുടെ അമിത വിലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്ന സഹകരണ സംരംഭമാണ് എലഗന്റ് നോട്ട് ബുക്കുകള്‍. പുസ്തക മേള എല്ലാ ദിവസവും കാലത്ത് 10 മണി മുതല്‍ വൈകിട്ട് 6 മണിവരെ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് Mob: 9037319971