കോഴിക്കോട്: രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ സൊസൈറ്റി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന എലഗന്റ് നോട്ട് ബുക്കുകള്‍ വിവിധ കേന്ദ്രങ്ങളില്‍ വന്‍ വിലക്കിഴിവില്‍ വില്‍പ്പന ആരംഭിച്ചു. നടക്കാവ് പൊറ്റങ്ങാടി രാഘവന്‍ റോഡിലുള്ള പീപ്പിള്‍സ് റിവ്യൂ ഓഫീസില്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക മേളയിലും എലഗന്റ് നോട്ട് ബുക്കുകള്‍ ലഭ്യമാണ്.
നോട്ട് ബുക്കുകളുടെ അമിത വിലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ സഹകരണ സംരംഭം. കോളേജ്, സ്‌കൂള്‍ നോട്ട് ബുക്കുകള്‍ മേളയിലുണ്ട്.
മാര്‍ക്കറ്റിലെ മറ്റ് നോട്ട് ബുക്കുകളെയപേക്ഷിച്ച് 58 ജിഎസ്എം പേപ്പറുപയോഗിച്ചാണ് ബുക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 2002 മുതല്‍ രാമനാട്ടുകര കേന്ദ്രമാക്കി വിദ്യാഭ്യാസ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥാപനമാണ് രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് +2, ഡിഗ്രി വിജയം നേടി ജീവിതത്തില്‍ വലിയ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ നേതൃത്വം കൊടുത്ത സഥാപനമാണ് സൊസൈറ്റി. അടുത്ത അധ്യയന വര്‍ഷം മുതല്‍ നോട്ട് ബുക്കിന് പുറമെ മറ്റ് സ്റ്റഡി മെറ്റീരിയലുകളും സംസ്ഥാനം മുഴുവന്‍ മാര്‍ക്കറ്റിലെത്തിക്കുമെന്നും ഉയര്‍ന്ന വിദ്യാഭ്യാസ ചിലവുകള്‍ പിടിച്ചു നിര്‍ത്താന്‍ ശക്തമായി ഇടപെടുമെന്നും സൊസൈറ്റി പ്രസിഡന്റും പ്രമുഖ സഹകാരിയുമായ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
നോട്ട് ബുക്ക് ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.