കോഴിക്കോട്: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രഥമ പി.വി. ജി. പുരസ്‌കാരം ലഭിച്ച പ്രമുഖ സിനിമാ നിര്‍മ്മാതാവ് വി.പി.മാധവന്‍ നായരെ മലയാള ചലചിത്ര കാണികള്‍ (മക്കള്‍) അനുമോദിച്ചു. പ്രസിഡന്റ് പി.ഐ. അജയന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.സീനിയര്‍ വൈസ് പ്രസിഡന്റ് ടി.പി. വാസു, ജനറല്‍ സെക്രട്ടറി സി.രമേഷ്, വൈസ് പ്രസിഡന്റ് പത്മനാഭന്‍ വേങ്ങേരി , ജോസി ചുങ്കത്ത്, അഡ്വ. എം.കെ. അയ്യപ്പന്‍, വി.പി.സനീബ് കുമാര്‍, മനോജ്, നാരായണി കുട്ടി എന്നിവര്‍ പങ്കെടുത്തു.
അനുമോദിച്ചു