തിരുവനന്തപുരം: അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ പ്രതി സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിനെ പിടികൂടാനാകാതെ പോലീസ്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ച ബെയ്ലിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം, ബെയ്ലിന് ദാസ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.സംഭവം നടന്ന അന്നുതന്നെ ഒളിവില്‍പോയ ബെയ്ലിന് ഇതുവരെ പ്രതികരണവും നടത്തിയിട്ടില്ല.
കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ് നടന്നതെന്ന് യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന് ക്രൂരമായി മര്‍ദിച്ച സംഭവം ഗൗരവമേറിയതാണെന്നും നിയമമന്ത്രി പി.രാജീവ് തന്നെ പറഞ്ഞിട്ടും പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നാണ് വിമര്‍ശനം
സംഭവം നടന്ന ദിവസം ബെയ്ലിനെ രക്ഷിക്കാന്‍ ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ ശ്രമിച്ചെന്ന ആക്ഷേപത്തിന് മന്ത്രി കഴിഞ്ഞദിവസം മറുപടി നല്‍കിയിരുന്നു. അങ്ങനെ ആരെങ്കിലും ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരണമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും ബെയ്ലിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ശ്യാമിലിയെ മര്‍ദിച്ച ബെയ്ലിനെ ഇതുവരെ അറസ്റ്റ് ചെയ്യാനാകാത്തതില്‍ വിമര്‍ശനവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകനെ രക്ഷിക്കാന്‍ ശ്രമിച്ച ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന് ദാസിനെ
പിടികൂടാനാകാതെ പോലീസ്