കോഴിക്കോട്: രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റിയും, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന നോട്ട് ബുക്ക് ചന്ത ആന്റ് പുസ്തക മേള ഇന്ന് കാലത്ത് 10മണിക്ക് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പൊറ്റങ്ങാടി രാഘവന്‍ റോഡില്‍, പീപ്പിള്‍സ് റിവ്യൂ ഓഫീസില്‍ ആരംഭിച്ചു. മാര്‍ക്കറ്റ് വിലയേക്കാള്‍ വമ്പിച്ച വിലക്കുറവില്‍ രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ സൊസൈറ്റി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന എലഗന്റ് ബ്രാന്റിലുള്ള വിവിധതരം നോട്ട് ബുക്കുകളാണ് വലിയ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുന്നത്. നോട്ട് ബുക്കുകളുടെ അമിത വിലയില്‍ നിന്നും കുട്ടികളെയും, രക്ഷിതാക്കളെയും സംരക്ഷിക്കുന്നതിന് സഹകരണ സ്ഥാപനമൊരുക്കുന്ന രക്ഷാകവചമാണ് നോട്ട് ബുക്ക് ചന്തയെന്ന് സൊസൈറ്റി പ്രസിഡന്റ് ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങള്‍, യാത്രാ വിവരണങ്ങള്‍, നോവല്‍, ജീവചരിത്രം, ആത്മകഥ എന്നിവയുള്‍പ്പെടുന്ന മികച്ച പുസ്തകങ്ങള്‍ മേളയിലൂടെ ലഭ്യമാവുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. സാഹിത്യ നഗരിയായ കോഴിക്കോടിനെ ശാക്തീകരിക്കുവാന്‍ പുസ്തക മേള വഴിയൊരുക്കുമെന്നും ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന മേളയുടെ ഭാഗമായി സാഹിത്യ സദസ്സ്, സംവാദം, മാധ്യമ സെമിനാര്‍ എന്നിവ സംഘടിപ്പിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശദ വിവരങ്ങള്‍ക്ക് 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.