കോഴിക്കോട്: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന തിന്മകള്ക്കെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും കലയിലൂടെയുള്ള ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കെ.ആര്.മോഹന്‍ദാസ് പറഞ്ഞു. ലഹരിക്കെതിരെ നിറവ് വേങ്ങേരി നടത്തിയ നിറവരങ്ങ് നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനര്‍ എം.ടി.വിജയന് അധ്യക്ഷത വഹിച്ചു. സി.ആര്.സി ഡയറക്ടര്‍ റോഷന് ബിജിലി മുഖ്യാതിഥിയായി.കാഞ്ചന മഠത്തില്‍, കെ.എം.കുഞ്ഞിക്കോയ,അഞ്ജലി പി.ടി, സുബീഷ് മൂത്താട്ട്, കെ.രാജന്, സി.കെ.വേണുഗോപാലന്‍, എ.പി.കൃഷ്ാണന്കുട്ടി, സതീശന് എ.പി, മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഈ വര്‍ഷത്തെ സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് വിജയന്.വി നായരെ ആദരിച്ചു. തുടര്‍ന്ന് പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് അവതരിപ്പിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കോഴിക്കോടന്‍ കളിത്തട്ടിന്റെ ബിഹൈന്റ് ദി ഡോര്‍, സന്ദീപനി അക്കാദമി ഓഫ് യോഗ സ്റ്റഡീസിന്റെ യോഗ ആനന്ദം തുടങ്ങിയ പരിപാടികളും അരങ്ങേറി.
തിന്മകള്ക്കെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങണം; കെ.ആര്.മോഹന്‍ദാസ്