കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം; അഭിഭാഷകയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം; അഭിഭാഷകയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നതെന്ന് മന്ത്രി പി.രാജീവ്. സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈകിട്ട് 3.30ഓടെയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി അഭിഭാഷകയെ കണ്ടത്. എല്ലാ പിന്തുണയും സര്‍ക്കാര്‍ അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം.അഭിഭാഷക സമൂഹം മുഴുവന്‍ മര്‍ദനമേറ്റ അഭിഭാഷകക്കൊപ്പം നില്‍ക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

നിയമവകുപ്പ് വിഷയം ബാര്‍ കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. അച്ചടക്ക നടപടി വേണമെന്ന സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടും. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്. മര്‍ദനമേറ്റ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ മുതിര്‍ന്ന അഭിഭാഷകനെതിരെ നടപടിയെടുക്കും.ബെയ്‌ലിന്‍ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടന്‍ പുറത്തുവിടും. ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്താല്‍ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെയും നടപടി. എന്നാല്‍ കേസില്‍ പ്രതിയായ ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്.

 

 

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം;
അഭിഭാഷകയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

Share

Leave a Reply

Your email address will not be published. Required fields are marked *