കണ്ണൂര്‍ : സുമ പള്ളിപ്രത്തിന്റെ ബാലസാഹിത്യ കൃതി തേനീച്ചകളുടെ കഥ പ്രകാശനം ചെയ്തു. മൊയാരത്ത് ശങ്കരന് സ്മാരക ലൈബ്രററി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പുസ്തകം ഏറ്റുവാങ്ങി. പുല്ലക്കൊടി ചന്ദ്രന് , മൊയാരത്ത് ജനാര്ദ്ദനന് , സി.പി രാജന് തുടങ്ങിയവര്‍ സന്നിഹിതരായി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
തേനീച്ചകളുടെ കഥ പ്രകാശനം ചെയ്തു