കോഴിക്കോട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക മേള നാളെ (15-5-2025) കാലത്ത് 10 മണി മുതല്‍ ആരംഭിക്കും. ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കുന്ന മേളയുടെ പ്രവൃത്തി സമയം കാലത്ത്് 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ്. ചെറുകഥാ സമാഹാരം, കവിതാ സമാഹാരം, നോവല്‍, നാടകങ്ങള്‍, ജീവ ചരിത്രം, ആത്മകഥ, ബാലകഥ, ബാലസാഹിത്യം, യാത്രാ വിവരണം എന്നിവയുള്‍പ്പെടുന്ന പുസ്തകങ്ങള്‍, രാമനാട്ടുകര കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന എലഗന്റ് ബ്രാന്‍ഡിലുള്ള വിവിധ തരം നോട്ട് ബുക്കുകളും വമ്പിച്ച വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്. മേളയുടെ ഭാഗമായി സാഹിത്യ ചര്‍ച്ചകള്‍, കവിയരങ്ങുകള്‍, പുസ്തക ചര്‍ച്ച, പുസ്തക പ്രകാശനം എന്നീ പരിപാടികളും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9037319971 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.