ന്യൂഡല്‍ഹി: ഇന്ത്യ – പാക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപുര്‍ വ്യോമത്താവളത്തിലെത്തി സൈനികരുമായി ആശയവിനിമയം നടത്തി. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ആദംപുര്‍ വ്യോമതാവളം പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ആക്രമണം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു.
ഭീകരവാദം സംബന്ധിച്ചും പാക്ക് അധിനിവേശ കശ്മീര്‍ സംബന്ധിച്ചും മാത്രമേ ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളൂ. ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്നും വരും ദിവസങ്ങളിലെ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ വിലയിരുത്തിയാകും തുടര്‍ തീരുമാനങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരവാദവും സന്ധിസംഭാഷണവും ഒന്നിച്ചു നടക്കില്ലെന്നു പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു വ്യക്തമാക്കിയിരുന്നു.
ആദംപുര്‍ വ്യോമതാവളത്തില്‍ സൈനികരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി